മണ്ണാര്‍ക്കാട്:നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാ ലാം ദിവസം ജില്ലയില്‍ ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി, ബ്ലോ ക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2868 നാമനിര്‍ദ്ദേശപത്രികക ള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ജില്ലാ പഞ്ചായത്തില്‍ 53 ഉം ബ്ലോ ക്ക് പഞ്ചായത്തില്‍ 299 ഉം ഗ്രാമപഞ്ചായത്തുകളില്‍ 2244 നാമനിര്‍ദ്ദേ ശപത്രികകളുമാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവി ഷനുകളിലേക്ക് 53 നാമനിര്‍ദേശ പത്രികകള്‍ ആണ് ലഭിച്ചത്. മുനി സിപ്പാലിറ്റികളില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ആണ് നാലാം ദിവസം ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത്. 88 നാമനിര്‍ദ്ദേശപത്രികകളാണ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ലഭിച്ചത്. ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ 15 ഉം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ 71 ഉം ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ 49 ഉം മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ 15 ഉം ചെറുപ്പുളശ്ശേരി മുനിസി പ്പാലിറ്റിയില്‍ 34 നാമനിര്‍ദ്ദേശപത്രികകളും അടക്കം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ ഇതുവരെ ലഭിച്ചത് 366 നാമനിര്‍ദേശ പത്രികകള്‍ ആണ്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 299 നാമനിര്‍ദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചത് ആലത്തൂര്‍ ബ്ലോക്കിലേക്കാണ്. 44 നാമനിര്‍ദേശ പത്രികകള്‍ ആണ് നാലാം ദിവസം ആലത്തൂര്‍ ബ്ലോക്കില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസ ങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച നാമ നിര്‍ദേശപത്രിക ഇതോടുകൂടി 363 ആയി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നാലാം ദിവസം ലഭിച്ചത് 2244 നാമനിര്‍ദേശപത്രികകളാണ്. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തി ലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്. 76 നാമനിര്‍ദേശ പത്രികകള്‍ ആണ് ഇവിടെ ലഭിച്ചത്. നാല് ദിവസ ങ്ങളിലായി 3469 നാമനിര്‍ദേശ പത്രികകള്‍ ആണ് ഗ്രാമപഞ്ചായ ത്തുകളില്‍ ലഭിച്ചത്.
നാല് ദിവസങ്ങളിലായി ജില്ലയില്‍ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായ ത്തുകള്‍, മുനിസിപ്പാലിറ്റികളില്‍ ആയി 4251 നാമനിര്‍ദേശ പത്രികകള്‍ ആണ് ലഭിച്ചത്.