മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചുങ്കം എ.എസ് ഓഡി റ്റോറിയത്തില്‍ നടന്ന ചടങ്ങ് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കള ത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയ ര്‍മാന്‍ പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, മുസ് ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, മണ്ഡലം ട്രഷറര്‍ കറൂക്കില്‍ മുഹമ്മദാലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി, ഹുസൈന്‍ കോളശ്ശേരി, അസീസ് പച്ചീരി, പി.കെ സൂര്യകുമാര്‍, പി.എം.സി തങ്ങള്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ഹുസൈന്‍ കോളശ്ശേരി, കെ.പി ഹംസ, തെങ്കര ഡിവിഷന്‍ യു.ഡി.എഫ് സ്ഥാ നാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്തഫ വറോടന്‍, അന്‍വര്‍ ആമ്പാടത്ത്, വൈശ്യന്‍ മുഹമ്മദ്, പി.എം നൗഫല്‍ തങ്ങള്‍, രാജന്‍ ആമ്പാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.കണ്‍വീനര്‍ തോമസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

വാര്‍ഡ് ഒന്നില്‍ മേരി സന്തോഷ്, രണ്ടില്‍ ഡി. വിജയലക്ഷ്മിയമ്മ, മൂന്നില്‍ ഇന്ദിര,അഞ്ചില്‍ പി.എം നൗഫല്‍ തങ്ങള്‍, ആറില്‍ റസീന വറോടന്‍, എട്ടില്‍ നിസാര്‍ പടിഞ്ഞാറ്റി, ഒമ്പതില്‍ ഷരീഫ് ചങ്ങലീ രി, 10ല്‍ ഉഷ, 11ല്‍, ടി.പ്രിയ, 12ല്‍ സിദ്ദീഖ് മല്ലിയില്‍, 13ല്‍ ബിനി മോള്‍, 15ല്‍ സഹദ് അരിയൂര്‍, 16ല്‍ ലക്ഷമിക്കുട്ടി, 17ല്‍ രാജന്‍ ആമ്പാടത്ത്, 18ല്‍ ഹുസൈന്‍ കക്കാടന്‍ എന്നിവരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!