മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 5218 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 47 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 42 പേര്‍ എറണാകുളം, 85 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാ യ 177 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 191 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേര്‍ , രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 820 പേര്‍ക്ക് രോഗമു ക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.120 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 87045 സാമ്പിളുകള്‍ പരിശോധന യ്ക്കായി അയച്ചതില്‍ 85386 പരിശോധനാ ഫലങ്ങള്‍ ലഭ്യമാ യി.ഇന്ന് 472 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 436 സാമ്പി ളുകള്‍ അയച്ചു.32900 പേര്‍ക്കാണ് ഇതുവരെ പരിശോധ നാഫലം പോസിറ്റീവായത്.27347 പേര്‍ രോഗമുക്തി നേടി.ഇനി 512 സാമ്പി ളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 192714 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.ഇതില്‍ ഇന്ന് മാത്രം 1621 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14841 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
മാസ്ക് ധരിക്കാത്ത 145 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 145 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ17) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
