അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന എല്‍ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 23 വാര്‍ഡു കളില്‍ 18 വാര്‍ഡില്‍ സി.പി.എം ഉം മൂന്ന് വാര്‍ഡുകളില്‍ സി.പി.ഐ യും രണ്ടു വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രരും മത്സരിക്കും.
ഒന്നാം ചളവ, നൈസി ബെന്നി, രണ്ട് ഉപ്പുകുളം, ഭാസ്‌കരന്‍ പാറോ ക്കോട്ടില്‍, മൂന്ന് പടിക്കപ്പാടം, വി.അര്‍സല്‍, നാല് മുണ്ടകുന്ന്, സി. കെ. ഇന്ദിര, അഞ്ച് കൈരളി, കെ.അനില്‍കുമാര്‍, ആറ് പള്ളിക്കുന്ന്, മുതുകുറ്റി അബ്ബാസ്, ഏഴ് മാളിക്കുന്ന്, ശ്രീജ പുത്തന്‍വീട്ടില്‍, എട്ട് പെരിമ്പടാരി, മൈലമ്പറമ്പില്‍ അശ്വതി, ഒമ്പത് കാട്ടുകുളം, തെസ് നി ഫാത്തിമ, പത്ത് പാക്കത്ത്കുളമ്പ്, കളത്തുംപടിയന്‍ സെയ്ത്, 11 കണ്ണംകുണ്ട്, വി.പി.ദിവ്യ, 12 കലങ്ങോട്ടിരി, ദിവ്യ മനോജ്, 13 അലന ല്ലൂര്‍ ടൗണ്‍, പി. മുസ്തഫ, 14 വഴങ്ങല്ലി, പാക്കത്ത് ജിഷ, 15 കാര, വിജയ ലക്ഷ്മി, 16 ചിരട്ടകുളം, ഷമീര്‍ പുത്തംങ്കോട്ട്, 17 ഉണ്ണിയാല്‍, പുത്ത ങ്ങോട്ട് കോട്ടയില്‍ ഷഹര്‍ബാന്‍, 18 ആലുങ്ങല്‍, പി.എം. മധു, 19 നെല്ലൂര്‍പുള്ളി, ഇര്‍ഷാദ് മുരിങ്ങാക്കോടന്‍, 20 യതീംഖാന, ഷെറീന മുജീബ്, 21 ആലുംകുന്ന്, സവിത നാവൂരിപറമ്പില്‍, 22 കോട്ടപ്പള്ള, പറോകോട്ട് അക്ബര്‍ അലി,23 കുഞ്ഞുകുളം,പി.രഞ്ജിത്ത് എന്നി വര്‍ ജനവിധി തേടും.
സിപിഎം ഏരിയ കമ്മിറ്റി അംഗം സുദര്‍ശനന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നിര്‍വ്വഹിച്ചു.സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ രവി കുമാര്‍,ടി.വി.സെബാസ്റ്റ്യന്‍,അബ്ദു,ഗോപാലകൃഷ്ണന്‍,കൃഷ്ണകുമാര്‍,പിപികെ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.പ്രകടനപത്രികയും പുറ ത്തിറക്കി.
പുറമ്പോക്കില്‍ താമസിക്കുന്നവര്‍ കൃത്യമായി കൈവശ രേഖയില്ലാ ത്തവര്‍ എന്നിവരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയ്യാറാക്കി ബന്ധപ്പെട്ട ഏജന്‍സികള്‍,സര്‍ക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് കൈവശരേഖ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് പ്രകടന പത്രി കയില്‍ പറയുന്നു.സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കായി പ്ഞ്ചായ ത്തില്‍ വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി കണ്ടെത്തി ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കും.എല്ലാ വീട്ടി ലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള ബൃഹദ്പദ്ധതി സംസ്ഥാ ന സര്‍ക്കാരുമായി സഹകരിച്ച് നടപ്പിലാക്കും.നിലവിലുള്ള കുടി വെള്ള പദ്ധതികളെല്ലാം നവീകരിച്ച് ഇതിന്റെ ഭാഗമാക്കും. വെള്ള ച്ചാട്ടപ്പാറ ജലവൈദ്യുതി പദ്ധതി,അനുബന്ധമായ വിനോദ സഞ്ചാര പദ്ധതി എന്നിവ നടപ്പിലാക്കും.ചെറുകിട കൈത്തൊഴില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആധുനികവര്‍ക്കരിച്ച് പൊതു ബ്രാന്‍ഡ് നെയിമില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും.ഇത് വഴി 1000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.വെള്ളിയാര്‍ പുഴയുടെ തടയണ യുടെ ശൃംഖല പ്രാവര്‍ത്തിക്കമാക്കും.കാര്‍ഷിക ജലസേചന ത്തി നു ള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കും.തൊഴിലുറപ്പ് പദ്ധതി ഇതിനാ യി വിനിയോഗിക്കും.കണ്ണംകുണ്ട് പാലം സമയബന്ധിതമായി സര്‍ ക്കാര്‍ സഹായത്തോടെ പൂര്‍ത്തിയാക്കും,അലനല്ലൂരിലെ ബസ് സ്റ്റാ ന്റ് പ്രവര്‍ത്തനക്ഷമമാക്കും,എടത്തനാട്ടുകര ബസ് സ്റ്റാന്റ് യാഥാര്‍ ത്ഥ്യമാക്കും.കണ്ണം കുണ്ട്,വട്ടമണ്ണപ്പുറം സ്റ്റേഡിയങ്ങള്‍ ആധുനിക വല്‍ക്കരിക്കും,മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയങ്ങള്‍ വികസിപ്പിക്കും തുട ങ്ങി 23 ഇന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ട് വെക്കുന്നത്.