കല്ലടിക്കോട്:തൊഴിലുറപ്പ് പദ്ധതിയില്‍ അംഗന്‍വാടി നിര്‍മിച്ച് കരിമ്പ ഗ്രാമപഞ്ചായത്ത്.ആറാം വാര്‍ഡില്‍ ചൂരക്കോട് സെന്റര്‍ അംഗന്‍വാടി കെട്ടിടമാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോ ഗിച്ച് നിര്‍മാണം നടത്തിയത്.750 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മനോഹരമായ കെട്ടിടം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാ ണ് 15 വനിതാ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കഠിനാദ്ധ്വാന ത്തിലൂടെ പൂര്‍ത്തിയാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ ടീച്ചറുടെ മനസ്സില്‍ തോന്നിയ ആശയമാണ് കാലങ്ങളായി വാടക കെട്ടിടത്തില്‍ പ്രവ ര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടമൊരുങ്ങാന്‍ വഴിയൊരുക്കിയത്.തോടുകളുടെ നവീകരണം,ഫലവൃക്ഷ തൈ കള്‍ നടീല്‍,മഴക്കുഴി,ചെറിയ പാലങ്ങള്‍,തൊഴുത്തുകള്‍ എന്നിവ യുടെ നിര്‍മിതിയും തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്.
അംഗന്‍വാടി കെട്ടിട ഉദ്ഘാടനം കെവി വിജയദാസ് എംഎല്‍എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,വാര്‍ഡ് മെമ്പര്‍ ഗിരീഷ്,തങ്കച്ചന്‍ മാത്യൂസ്,ജയലക്ഷ്മി,ജിമ്മി മാത്യു, എന്‍. കെ.നാരായണന്‍ കുട്ടി,കോമളകുമാരി,ഓവര്‍സിയര്‍ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.