അലനല്ലൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് മലയോര കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളി ലെ മികച്ച കര്‍ഷകരെ ആദരിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതി രി,അബ്ദു സമദ് നാലകത്ത്,ഗോപാലകൃഷ്ണന്‍,കൊഴിഞ്ഞ് പോക്കില്‍ കൃഷ്ണന്‍,അപ്പുക്കുട്ടന്‍ എന്നിവരെയാണ് വീട്ടിലെത്തി ആദരിച്ചത്. കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് കൊടുവത്ത് രാമകൃഷ്ണന്‍ അധ്യക്ഷനായി.ഓമന ഉണ്ണി,കല്ലടി ബക്കര്‍, പള്ളിപ്പെറ്റ ഏനു,റഫീഖ് കൊടക്കാട്, വേണുഗോപാല്‍,പാറോക്കോട് അഹമ്മദ് സുബൈര്‍, വി.സി രാമദാസ്,കാസിം ആലയിന്‍, പുതാനി നസീര്‍ ബാബു, എന്‍.ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!