ഒറ്റപ്പാലം:സംസ്ഥാന സ്പെഷ്യല്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയ വര്‍ണാഭമായ ഇനമായി ഒന്നാം വേദിയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം. കേള്‍വി കുറവുള്ള വിദ്യാര്‍ഥികളുടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ച് നൃത്തച്ചുവടുകള്‍ വച്ചു. വേഷവും ഭാവവും കൊണ്ട് സംഘ നൃത്തങ്ങള്‍ ഓരോന്നും വ്യത്യസ്തമായി. സ്റ്റേജിനു താഴെനിന്ന് അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസ രിച്ചായിരുന്നു ഓരോരുത്തരുടെയും നൃത്തം. തുടക്കം മുതല്‍ സംഘനൃത്തവേദിയില്‍ കാണികള്‍ നിറഞ്ഞു കവിഞ്ഞു. ജാതീയതയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സംഘനൃത്തിലൂടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.