ഒറ്റപ്പാലം:കലോത്സവ വേദിയിലേക്ക് പെട്ടെന്ന് കടന്നുവന്ന അതിഥി യെ കണ്ട് കൈയടിച്ച് വിദ്യാര്‍ഥികള്‍. വേദിയില്‍ കയറി വിദ്യാര്‍ഥി കളുമായി സംവദിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും കഴിവിനെ യും കുറിച്ച് സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുക ള്‍ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കിയാല്‍ അവരെ മികച്ച വരാക്കാന്‍ കഴിയുമെന്നും ഇതിന് ഉദാഹരണമാണ് മാജിക് പ്ലാനറ്റി ലെ 23 കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ഇവര്‍ 1000 വേദികളില്‍ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥിക ളുടെ കലാ വൈഭവങ്ങളെ പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ആര്‍ട് സെന്ററിലേക്ക് വരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ ക്ഷണിക്കു കയും സിനിമ ഉള്‍പ്പെടെ എല്ലാ മേഖലയിലും താല്‍പര്യമുള്ളവര്‍ക്ക് ആര്‍ട് സെന്ററിലേക്ക് വരുന്നതിന് സാമൂഹിക സുരക്ഷാ മിഷനു മായോ മാജിക് പ്ലാനറ്റുമായോ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് സമ്മാദാനവും നിര്‍വഹിച്ചാണ് മുതുകാട് മടങ്ങിയത്.