പാലക്കാട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ സയന്‍സ് വിഭാഗം ഹൈസ്കൂള്‍ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നമ്പര്‍: 227/16) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 23, 24, 25 തിയ്യതികളിലായി പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. സര്‍ഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം അഭിമുഖത്തില്‍ പങ്കെടുക്കേണ്ട അര്‍ഹരായവര്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകുന്നവര്‍ ഒറ്റത്തവണ വേരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിന്റേയും ബന്ധപ്പെട്ട രേഖകളുടെയും അസ്സല് കൊണ്ടുവരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.