മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധത്തിന് കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ല യില്‍ 15000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.പൂട്ടിയിട്ട തൊഴിലിടങ്ങ ളും ജീവനോപാധിയും നഷ്ടപ്പെട്ട ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ തെ റ്റായ നയം തുടരുകയാണെന്നാരോപിച്ച് ദേശീയ തലത്തില്‍ നടത്തു ന്ന സമരത്തിന്റെ ഭാഗമായായിരുന്നു സമരം.മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെപി മസൂദ് അധ്യക്ഷനായി. കൃഷ്ണ കുമാര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.കെപി ജയരാജ് സ്വാഗതവും റഷീദ് ബാബു നന്ദിയും പറഞ്ഞു. ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ വീതം നല്‍കുക, ഒരാള്‍ക്ക് 10കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴി ലുറപ്പ് കൂലി വര്‍ധിപ്പിച്ച് 200 ദിവസം ജോലി ഉറപ്പാക്കുക, തൊഴി ല്‍രഹിത വേദനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.ജില്ലയിലെ ഒരു ബ്രാഞ്ചില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.ഒരു ലക്ഷത്തോളം പേര്‍ അണി നിരന്നു.