കരിമ്പ:കന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി കരിമ്പയില്‍ 80 കേന്ദ്രങ്ങളില്‍ സമരം നടന്നു.
കരിമ്പ തപാല്‍ ഓഫീസിന് മുന്നില്‍ ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി,ശിരുവാണി ജംഗ്ഷനില്‍ ഏരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ധീന്‍, പള്ളിപ്പടി സെന്ററില്‍ പി.ജി വത്സന്‍, ഇടക്കുറിശ്ശിയില്‍ സി.പി സജി, കുറ്റിയോട് പി.എസ് രാമചന്ദ്രന്‍, എരുമേനിയില്‍ ജയ വിജയന്‍, തുപ്പനാട് കെ. മോഹന്‍ദാസ്, പനയമ്പാടത്ത് സി.കെ ജയശ്രി,വെട്ടത്ത് റെജി,മരുതുംകാട് ഷാജി,ചുങ്കം കോമളകുമാരി,ടി.ബി യില്‍ അബ്ദുള്‍ഗഫൂര്‍,ദീപയില്‍ കെ.സി ഗിരീഷ്, പാറോക്കോട് മണികണ്ടന്‍, കാഞ്ഞിരാനിയില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
ആദായനികുതിക്കുപുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്ക്ക് നല്‍കുക,ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക,തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക,നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുത,ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക.കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.