മണ്ണാര്‍ക്കാട്: മലയോര മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പരീ ക്ഷ കേന്ദ്രങ്ങളിലെത്തിക്കാന്‍ എസ്എഫ്ഐ ഒരുക്കി പരീക്ഷാ വണ്ടി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി.പരീക്ഷയ്ക്കെത്താന്‍ വാഹനസൗകര്യമില്ലാത്തതിനാല്‍ വിഷമത്തിലായ വിദ്യാര്‍ഥികള്‍ ക്കായാണ് എസ്എഫ്ഐ പരീക്ഷാ വണ്ടി നിരത്തിലിറക്കിയത്. 11 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് 13 പരീക്ഷാ കേന്ദ്രത്തിലേക്ക് 259 വിദ്യാര്‍ത്ഥികളെ പരീക്ഷനാളുകളില്‍ എത്തിച്ചു. കാഞ്ഞിര പ്പുഴയി ലെ പാലക്കയം,കാഞ്ഞിരം,പിച്ചളമുണ്ട,കരിമ്പയിലെ വിവിധ പ്രദേ ശങ്ങള്‍,തിരുവിഴാംകുന്ന്,എടത്തനാട്ടുകര,ചളവ,പൊന്‍പാറ എന്നി വടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വണ്ടി ഏറെ സഹായകരമായി. ചെത്തല്ലൂര്‍,തച്ചനാട്ടുകര,ശ്രീകൃഷ്ണപുരം,ഒറ്റപ്പാലം എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും മണ്ണാര്‍ക്കാടുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്തിച്ചിരുന്നു.11 ലോക്കല്‍ സെക്രട്ടറി മാരുടെ സഹായത്തോടെ ഏരിയാ സെന്ററില്‍ 5 സെന്റര്‍ അംഗ ങ്ങള്‍ ഉള്‍പ്പെട്ട ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചിരുന്നു. പരീക്ഷക ള്‍ക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്തിരുന്നു.സര്‍വ്വകലാശാല പരീക്ഷകള്‍ നടക്കുന്ന സമയത്തും പരീക്ഷാവണ്ടിയുടെ സര്‍വ്വീസ് ഉണ്ടായിരി ക്കുമെന്ന് ഏരിയാ സെക്രട്ടറി ഷാനിഫ് പറഞ്ഞു.ഏരിയാ സെക്രട്ടറി കെ.ഷാനിഫ്,ഏരിയാ പ്രസിഡന്റ് കെ.എസ് അനുശ്രീ,ജില്ലാ കമ്മ റ്റിയംഗം കെ.എസ് അമല്‍ ജിത്ത്,ഏരിയാ ജോയിന്റ് സെക്രട്ടറി മാലിക്ക് , ഏരിയാ വൈസ് പ്രസിഡന്റുമാരായ അമല്‍ , അലി ഹൈദര്‍ എന്നിവര്‍ നേതൃത്വം നല്‍കി .