അലനല്ലൂര്‍:കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തില്‍ പരീക്ഷ കള്‍ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ കവചമൊരുക്കി എം. എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കോവിഡ് കെയര്‍ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം മാതൃകാപരം. എടത്തനാട്ടു കര ഗവണ്‍മെന്റ് ഒറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലാണ് കൗണ്ടര്‍ സജീകരിച്ചിരിന്നത്. മാസ്‌കുകള്‍, സാനിറ്റൈ സര്‍, ഗ്ലൗസ് കുടിവെള്ളം, കോവിഡ് പ്രതിരോധത്തിന്റെ നിര്‍ദ്ദേശ ങ്ങളടങ്ങുന്ന ലഘുലേഖകള്‍ എന്നിവയടങ്ങുന്നതായിരുന്നു കൗണ്ട ര്‍. പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥിക ള്‍ക്കായി ‘പരീക്ഷ വണ്ടി’ എന്ന പേരില്‍ വാഹന സൗകര്യവും ഒരുക്കിയിരുന്നു. പരീക്ഷ നടന്ന അഞ്ച് ദിവസങ്ങളിലും കൗണ്ടറി ന്റെ സേവനം ലഭ്യമാക്കി. പരീക്ഷ നടന്ന അവസാന ദിവസം നല്ല രീതിയില്‍ പരീക്ഷ നടത്തുന്നതിന് നേതൃത്വം നല്‍കിയ വിദ്യാലയ ത്തിലെ ആദ്യപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരെ പ്ലക്കാര്‍ഡുകളേന്തി അഭിവാദ്യം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നിന്നും, അധ്യാപകരില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും മികച്ച പിന്തുണയാണ് പ്രവര്‍ത്ത നങ്ങള്‍ക്ക് ലഭിച്ചതെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. കൗണ്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, നിയോജക മണ്ഡലം സെക്ര ട്ടറി നിജാസ് ഒതുക്കുംപുറത്ത്, എടത്തനാട്ടുകര മേഖല പ്രസിഡന്റ് കെ.അഫ്‌സല്‍, ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ട്രഷറര്‍ പി.എ ഷാമിന്‍, ബാസിം അമീന്‍, ആഷിക്കലി, സ്വാലിഹ് പൂളക്കല്‍, ഹാസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.