കോട്ടോപ്പാടം: വേങ്ങ മുതല്‍ കുണ്ട്‌ലക്കാട് വരെയുള്ള പാതയോ രത്തെ പച്ചപ്പണിയിക്കാന്‍ മന്ദാരത്തിന്റെ തൈകള്‍ നട്ട് കുണ്ട്‌ല ക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മ.ലോക പരിസ്ഥിതി ദിനത്തോട് അനുബ ന്ധിച്ച് കൂട്ടായ്മ ആവിഷ്‌കരിച്ച തണലോരം പദ്ധതിയുടെ ഭാഗമാ യാണ് മന്ദാര തൈകള്‍ നട്ടത്.വേങ്ങ കണ്ടമംഗലം റോഡില്‍ വേങ്ങ മുതല്‍ കുണ്ട്‌ലക്കാട് ക്രിസ്ത്യന്‍ പള്ളിവരെയുള്ള ഒന്നര കിലോ മീറ്റര്‍ ദൂരത്തിലാണ് തൈനട്ടത്.
തണലൊരുക്കാം വെളിച്ചമേകാം എന്ന പ്രമേയത്തില്‍ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ചന്ദ്രദാസന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.കൂട്ടായ്മ അംഗം മുഹമ്മദ് ഫായിസ് പദ്ധതി വിശദീകരണം നടത്തി.ഒരു വീട്ടില്‍ ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം സൗഹാര്‍ദ്ദ കൂട്ടായ്മ അംഗങ്ങള്‍ ചള്ളപ്പുറത്ത് മൊയ്തീന്‍ കുട്ടിക്ക് വൃക്ഷതൈകള്‍ നല്‍കി നിര്‍വഹിച്ചു.പ്രദേശത്തെ 300 വീടുകളിലേക്കാണ് പദ്ധതി വഴി തൈകള്‍ നല്‍കുന്നത്. പാതയോരത്ത് നട്ട മന്ദാര തൈകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുമെന്ന് സൗഹാര്‍ദ്ദ കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു.സഹായങ്ങള്‍ ലഭ്യമായാല്‍ കണ്ടമംഗലം വരെ പാതയോരത്ത് മന്ദാര തൈകള്‍ നടാനും കൂട്ടായ്മക്ക് ലക്ഷ്യമുണ്ട്.
കോവിഡ്,ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സഹായ പ്രവര്‍ ത്തനങ്ങളിലും സൗഹാര്‍ദ്ദ കൂട്ടായ്മ ശ്രദ്ധ ചെലുത്തുന്നുണ്ട്. മണ്ണാര്‍ ക്കാട് എംഇഎസ് സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ ത്ഥികള്‍ക്കായി മാസ്‌ക് സാനിറ്റൈസര്‍,ഗ്ലൗസ് എന്നിവ വിതരണം ചെയ്തിരുന്നു.അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായ ത്തോടെ കുണ്ട്‌ലക്കാട് പ്രദേശത്ത് മാസ്‌ക്, ഗ്ലാസ് എന്നിവ വിതരണം ചെയ്തിരുന്നു. ലോക്ക് ഡൗണില്‍ പ്രയാസത്തിലായവരവുടെ വീടുക ളിലേക്ക് ഭക്ഷ്യകിറ്റുകളും എത്തിച്ച് നല്‍കിയിരുന്നു