മണ്ണാര്‍ക്കാട്: നഗരസൗന്ദര്യവല്‍ക്കരണ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തി ലെ നടപ്പാതകളുടെ കൈവരികള്‍ക്ക് മുകളിലും നഗരസഭ ചെടിച്ചട്ടികള്‍ സ്ഥാപിക്കു ന്നു. നെല്ലിപ്പുഴ മുതല്‍ എം.ഇ.എസ്. കല്ലടി കോളജ് വരെ രണ്ട് ഘട്ടങ്ങളിലായി ആകെ 1600 ചെടിച്ചട്ടികളാണ് വെക്കുന്നത്. നെല്ലിപ്പുഴ മുതല്‍ ജി.എം.യു.പി. സ്‌കൂള്‍ പരിസരം വരെയാണ് ആദ്യഘട്ടം. ഇത്രയും ദൂരത്തില്‍ 636 ചട്ടികളാണ് കൈവരികള്‍ക്ക് മുകളില്‍ വെക്കുന്നത്. ഇതില്‍ 536 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ജി.എം.യു.പി. സ്‌കൂളിന്റെ ഭാഗ ത്തായി 100 ചട്ടികള്‍ സ്ഥാപിക്കാനാണ് ബാക്കിയുള്ളത്. 3,82,000രൂപയാണ് പദ്ധതിക്കായി നഗരസഭ ചെലവഴിക്കുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ പ്രേംരാജ് ആണ് കരാറെടു ത്തിരിക്കുന്നത്. 10ദിവസം മുമ്പ് പ്രവൃത്തികള്‍ ആരംഭിച്ചു. ആധുനികരീതിയിലുള്ള ഹൈ ഡെന്‍സിറ്റി പോളി എത്തലിന്‍ ചട്ടികളാണ് ചെടിവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. കൈവരികള്‍ക്ക് മുകളില്‍ പ്രത്യേകം സ്റ്റാന്‍ഡ് വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചശേഷമാണ് ഇവ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളത്. പത്ത് മണി ചെടി, നാടന്‍ തെച്ചി, മറ്റ് അലങ്കാര ചെടിക ളാണ് നട്ടുവളര്‍ത്തുന്നത്. നഗരസഭയുടെ തൊഴിലാളികള്‍ രാവിലെ വെള്ളം നനച്ചുവരു ന്നുണ്ട്. ദേശീയപാത വികസനം പൂര്‍ത്തിയായതോടെ പുതിയ മുഖച്ഛായ കൈവന്ന നഗര ത്തിന് കൂടുതല്‍ സൗന്ദര്യമേകാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ജനസുരക്ഷയ് ക്കൊപ്പം മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിനു മായി നഗരത്തിലുടെ നീളം ദേശീയപാതയുടെ ഇരുവശത്തുമായുള്ള തൂണുകളില്‍ നഗര സഭ 46 കാമറകള്‍ സ്ഥാപിച്ചത് ഈയിടെയാണ്. രണ്ട് വര്‍ഷം മുമ്പ് നഗരസഭയും വ്യാപാ രികളും ചേര്‍ന്ന് കൈവരികളില്‍ ചെടിച്ചട്ടികളും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ ചെടിച്ചട്ടികള്‍ നഗരസഭ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിനുള്ള ടെന്‍ഡര്‍ നടപടിക ള്‍ പുരോഗമിക്കുന്ന തായും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!