അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണി റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ തിരമെ സപ്തദിന സഹവാസ ക്യാംപിന് സമാപനമാ യി. കാരറ ഗവ.യു.പി സ്‌കൂളിലാണ് ക്യാംപ് നടന്നത്. സ്‌കൂളില്‍ പൂന്തോട്ട നിര്‍മാണം, മതില്‍ പെയിന്റിംഗ്, ശുചീകരണം, മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ്, കതിര മ്പതി ഉന്നതിയില്‍ ശുചീകരണം, സാമ്പത്തിക സാക്ഷരതാ സര്‍വേ, ബോധവല്‍ക്ക രണം, പാചകവാതക സുരക്ഷാ ക്ലാസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. വി.കെ ശ്രീകണ്ഠന്‍ എം.പി, തഹസില്‍ദാര്‍ പി.എ ഷാനവാസ് ഖാന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ വി.കെ സുരേഷ്‌കുമാര്‍, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.പത്മനാഭന്‍, പുതൂര്‍ ടി.ഇ.ഐ. വി.എ ജംഷീര്‍, ഉന്നതി മൂപ്പന്‍മാരായ കുപ്പന്‍, മണികണ്ഠന്‍, എസ്.ടി. പ്രമോട്ടര്‍മാരായ മുത്തു, മുരുകന്‍, രഞ്ജിത്ത്, ജനപ്രതി നിധികള്‍, പരിശീലകര്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. കോളജ് പ്രിന്‍സിപ്പല്‍, പ്രൊഫ. ഡോ. ശിവമണി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ജഹ്ഫര്‍ ഓടക്കല്‍, കാരറ ഗവ.യു.പി. സ്‌കൂള്‍ പ്രധാന അധ്യാപിക സിന്ധു സാജന്‍, പി.ടി.എ. പ്രസിഡന്റ് എം.സി പ്രേമന്‍, എന്‍.എസ്.എസ്. സെക്രട്ടറിമാരായ മുഹമ്മദ് അസ്‌ലിഹ്, അതുല്‍ കൃഷ്ണ, എ.എഫ് അനൂഷ, മറ്റ് അധ്യാപകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി.