അലനല്ലൂര്‍ : കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നട ത്തുന്ന ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ആദ്യബാച്ച് എടത്തനാട്ടുകര ദാറുസ്സലാം മദ്‌റസയില്‍ തുടങ്ങി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.എ.ടി.എഫ്. വൈസ് പ്രസിഡ ന്റ് മുഹമ്മദാലി മിഷ്‌കാത്തി ക്ലാസിന് നേതൃത്വം നല്‍കി. ഡിപ്ലോമ കോ-ഓര്‍ഡിനേറ്റര്‍ ഫജാസ് സ്വലാഹി, കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസര്‍ സുല്ലമി, എം.ജി.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി സുബൈദ, ദാറുസ്സലാം മസ്ജിദ് സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍, ഡിപ്ലോമ കണ്‍വീനര്‍ അമീര്‍ സ്വലാഹി, ആശിഖ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.