അലനല്ലൂര്‍ : റോഡിന് കുറുകെ കുറുക്കന്‍ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയ്ക്കാണ് (44) പരിക്കേറ്റത്. ഇന്നലെ രാവിലെ വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ആള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സുനിത പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചളവ ഗവ.യു.പി. സ്‌കൂളിലെ താത്കാലിക അധ്യാപികയാണ്.