മണ്ണാര്‍ക്കാട്: നവീകരിച്ച മണ്ണാര്‍ക്കാട്- കോങ്ങാട് റോഡില്‍ വേഗതാ നിയന്ത്രണ സം വിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. റോഡിന്റെ തുടക്കത്തി ലുള്ള കുടു ജങ്ഷന്‍, സ്വകാര്യ ക്ലിനിക്കിന് മുന്‍വശമുള്ള വളവ് റോഡ്, വിനായക കോ ളനി റോഡിനും ഐ.ടി.സി.യ്ക്കും ഇടയിലുള്ള ഭാഗം, ആരാധന-പാറപ്പുറം റോഡ്, പാറപ്പുറം-നാരങ്ങപ്പറ്റ റോഡ് എന്നിവ ചേരുന്ന ഭാഗം, മുക്കണ്ണം -നായാടിക്കുന്ന് റോഡ് ജങ്ഷന്‍ എത്തുന്നതിന് മുന്‍പുള്ള ഭാഗം എന്നിവിടങ്ങളിലാണ് വേഗതാനിയന്ത്രണ സംവിധാന ങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. കൂടാതെ പ്രധാന റോഡില്‍നിന്നും ചെറിയ സര്‍വീസ് റോഡു കളിലേക്കിറങ്ങുന്ന ഭാഗത്ത് ഉയര്‍ച്ചയുള്ളതിനാല്‍ ഇതൊഴിവാക്കാനായി റാമ്പിള്‍ സ്ട്രി പ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന താലൂ ക്ക്തല അദാലത്തില്‍ ഇതുസംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു. അടിയന്തര നടപടി കള്‍ സ്വീകരിക്കാന്‍ കെ.ആര്‍.എഫ്.ബി. അധികൃതരോട് മന്ത്രി എം.ബി. രാജേഷ് നിര്‍ദേ ശിക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ ഈ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ റോഡിനുകുറു കെ ഓടി വാഹനങ്ങളിലിടിച്ചും അപകടങ്ങളുണ്ടാവുന്നുണ്ട്. രണ്ടുമാസം മുന്‍പ്, രണ്ടു പേരാണ് ഇത്തരത്തിലുള്ള അപകടത്തില്‍പ്പെട്ട് മരിച്ചത്. തുടര്‍ന്ന് നഗരസഭയുടെ നേതൃ ത്വത്തില്‍ വനംവകുപ്പ്, പൊലിസ് എന്നിവയുടെ സഹകരണത്തോടെ മുക്കണ്ണം ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. റോഡിന്റെ വിവിധഭാഗങ്ങളില്‍ വേഗതാനിയന്ത്രണസംവിധാനങ്ങള്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്ക് തടയിടാനാകുമെ ന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.