അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ 1990-91 എസ്.എസ്. എല്‍.സി. ബാച്ച് സഹപാഠികളുടെ സംഗമം തിരൂര്‍ നൂര്‍ലേക്കില്‍ നടന്നു. കൂട്ടായി ബീച്ച്, പൊന്നാനി കായല്‍ എന്നിവടങ്ങളിലേക്ക് വിനോദയാത്രയും നടത്തി. പ്രയാസങ്ങള്‍ നേ രിടുന്ന സഹപാഠികളെ സഹായിക്കാന്‍ ജീവകാരുണ്യപദ്ധതിക്കും രൂപം നല്‍കി.
അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി. അബ്ദുസലാം അധ്യക്ഷനായി.ബാച്ച് അംഗങ്ങളുടെ മക്കളില്‍ ഉന്നതനേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിച്ചു. ട്രഷറര്‍ ടി.പി ഫൈസല്‍, ടി.പി. സൈനബ, എം. അബ്ദു, സി. ബഷീര്‍, സി.പി ഹക്കീം, പി. മരക്കാര്‍, ടി. ഷാഹിന, കെ. അബ്ദുല്‍ ലത്തീഫ്, പി. ഖദീജ നിഷാദ്, ഇ. മൈമൂന, കെ.ടി ഫാത്തിമത്ത് സുഹറ, വാസു ദേവന്‍, സി. സക്കീന, എം. ആസ്യ, വി. സൈഫുന്നീസ, ടി.കെ ഷൈല, വി. റുഖിയ, ഷണ്മു ഖന്‍, എം. ബഷീര്‍, പി.പി സറീന, കെ.ടി ജസീല, ടി. മജീദ്, എം. സുമ, സീനത്ത്, ഖദീജ, രമണി, പി. റൈഹാനത്ത് ശറഫുന്നീസ, അജിത, ഉഷ കുമാരി, കെ. ഐഷാബി, വി.പി റംല, പി. മുംതാസ്, സിനി, ലളിത, പി. ഹബീബ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.