അലനല്ലൂര്‍ : എ.എം.എല്‍.പി. സ്‌കൂളിന്റെ 120-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാറിനുള്ള യാത്രയയ പ്പും 2025 ഫെബ്രുവരി 21,22 തിയതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി പി.മുസ്തഫയേയും, കണ്‍ വീനറായി പി.വി ജയപ്രകാശിനേയും തിരഞ്ഞെടുത്തു. പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം, പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള ഫുട്‌ബോള്‍ മത്സരം, വിദ്യാഭ്യാസ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ അനുബന്ധമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.
1906ലാണ് മാപ്പിള സ്‌കൂളെന്ന എ.എം.എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായത്. അലനല്ലൂര്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തനം. ഇടക്കാലത്തുണ്ടായ അരിഷ്ടതകളെയെല്ലാം അതിജീവിച്ചാണ് ഇന്ന് സ്‌കൂള്‍ ഉപജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി മാറിയത്. ഇതിനെല്ലാം നേതൃനിരയില്‍ നിന്നും പ്രവര്‍ത്തിച്ചാണ് 38 വര്‍ഷത്തെ സേവനവും പൂര്‍ത്തിയാക്കി സുദര്‍ശന്‍ മാസ്റ്റര്‍ 2025 മാര്‍ച്ച് 31ന് വിരമി ക്കുന്നത്. വാര്‍ഷികവും യാത്രയയപ്പും അലനല്ലൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തേയും അതില്‍ മാപ്പിള സ്‌കൂളിന്റെ പങ്കിനേയും അടയാളപ്പെടുത്തുന്ന ഒന്നായി സംഘടിപ്പി ക്കാനാണ് സംഘാടക സമിതിയുടെ ഒരുക്കം.
സംഘാടക സമിതി രൂപീകരണ യോഗം മുന്‍ പ്രധാന അധ്യാപകന്‍ പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. കെ. തങ്കച്ചന്‍, പി.മുസ്തഫ,വി. അബ്ദുള്‍ സലീം, റഷീദ് ആലായന്‍, യൂസഫ് പാക്കത്ത്, ഹബീബുള്ള അന്‍സാരി, കള്ളിവളപ്പില്‍ ഹംസ, പി.പി മന്‍സൂര്‍, മുംതാസ്, ദിവ്യാ രാധാകൃഷ്ണന്‍, പി.എം സുരേഷ് കുമാര്‍, കെ.ശങ്കരനാരായണന്‍, വിഷ്ണു അലനല്ലൂര്‍, പി.വി ജയപ്രകാശ്, അനീസ പുല്ലോട ന്‍, നൗഷാദ് പുത്തങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.