മണ്ണാര്‍ക്കാട് : ധനകാര്യസേവന രംഗത്ത് ശ്രദ്ധേയരായ യു.ജി.എസ്. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജി സ്റ്റേര്‍ഡ് ഓഫിസ് മണ്ണാര്‍ക്കാട് കസാമിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

പിരമിഡ് ചെയര്‍മാന്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തോള മായി പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് 15 ബ്രാഞ്ചുകളായി പ്രവര്‍ത്തിക്കുന്ന യു.ജി.എസ്. ഗ്രൂപ്പിന്റെ പുതിയ സംരഭത്തിന് കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി യ സംസ്ഥാനങ്ങളിലും പ്രവര്‍ത്തന അനുമതിയുണ്ട്. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ക്ക് പുതിയ സാധ്യതകള്‍ പിരമിഡ് സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ അജിത്ത് പാലാട്ട് പറ ഞ്ഞു. ലളിതമായ വ്യവസ്ഥകളിലൂടെ വായ്പകള്‍ ലഭ്യമാക്കും. പേഴ്‌സണല്‍ ലോണുകള്‍, ഗോള്‍ഡ് ലോണുകള്‍, ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പകള്‍, വാഹനവായ്പകള്‍, കൂടാതെ ആകര്‍ഷകമായ നിക്ഷേപപദ്ധതികളുമുണ്ട്. തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളി ല്‍ സൊസൈറ്റിയുടെ പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ തുറക്കുമെന്നും ചെയര്‍മാന്‍ അറിയി ച്ചു.

അധ്യാപന മേഖലയില്‍ മികവുതെളിയിച്ച സിബി മാസ്റ്റര്‍, ബിജു മാസ്റ്റര്‍, മൈക്കിള്‍ ജോ സഫ്, മോഹിനിയാട്ടം പോസ്റ്റ് ഗ്രാജ്വേഷനില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി, അട്ടപ്പാടി മണ്ണാര്‍ക്കാട് മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച ക്ഷീരകര്‍ഷകര്‍ എന്നിവരെ ആദരിച്ചു. 10 ക്ഷീരകര്‍ഷകര്‍ക്ക് പശുകിടാവുകളെ സമ്മാനിച്ചു. ഭക്ഷ്യധാന്യ കിറ്റുകളു ടെയും പെന്‍ഷനുകളുടേയും വിതരണവും നടത്തി.

എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണികണ്ഠന്‍ പൊറ്റശ്ശേരി, ബി. മനോജ്, ഫിറോസ് ബാബു, സദക്കത്തുള്ള പടലത്ത്, ടി.കെ സുബ്രഹ്മണ്യന്‍, രമേശ് പൂര്‍ണിമ, സോനു ശിവന്‍, ഷൈജു, മനോജ് ചന്ദ്രന്‍, ഗിരീഷ് ഗുപ്ത, ഫിറോസ് ബാബു, ചെറുട്ടി, ശ്രീലത മോഹന്‍ദാസ്, യു.ജി.എസ്. എ.ഡി.എം. കെ.കെ സുഹൈല്‍, പി.ആര്‍.ഒ. കെ. ശ്യാംകുമാര്‍, സെയില്‍സ് മാനോജര്‍ ടി.ശാസ്താപ്രസാദ്, മാര്‍ക്കറ്റിംങ് ഹെഡ് ഷെമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, ബ്രാഞ്ച് മാനേജര്‍ നിഖില്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം ഉദ്ഘാടന പരിപാടിക്ക് ആവേശമേകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!