മണ്ണാര്‍ക്കാട് : ലോറി മറിഞ്ഞു നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പനയംപാടത്ത് റമ്പിള്‍സ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏര്‍പ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരമായ ഡിവൈഡര്‍ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ തിരുവനതപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോ ഗസ്ഥരെ ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയാ യിരുന്നു മന്ത്രി. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോല്‍ഡര്‍ പണി പൂര്‍ത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതില്‍ പണിയുകയും ഒപ്പം റോഡില്‍ നിന്ന് മാറി നടന്നുപോകാന്‍ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. ജംഗ്ഷനില്‍ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള സംവിധാനം ഉടന്‍തന്നെ ഹൈവേ അതോരിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയി ച്ചു. അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളില്‍ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈന്‍ പിഡബ്ല്യുഡി നാഷണല്‍ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈവേ അതോറിറ്റി ഡയറക്ടര്‍ക്ക് കൈമാറും. ഒരു കോടി രൂപയ്ക്ക് മുകളില്‍ ആണ് എസ്റ്റിമേറ്റ്.മറ്റൊരു ബ്ലാക്ക്സ്പോട്ട് ആയ മുണ്ടൂര്‍ ജംഗ്ഷനിലും ഫ്ലാഷ് ലൈറ്റ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!