അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവ ഴിച്ച് നിര്‍മിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ പാലക്കടവ് പുളിയന്തോട് റോഡ് എന്‍ ഷംസു ദ്ദീന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ ബക്കര്‍, വാര്‍ഡ് മെമ്പര്‍ അനിത വിത്തനോട്ടില്‍, പഞ്ചായത്തംഗം ഷൗക്കത്ത് പെരുമ്പയില്‍, റഷീദ് ആലായന്‍, വേണു മാസ്റ്റര്‍, ഉസ്മാന്‍ കൂരിക്കാടന്‍, അഷ്റഫ്, പി.കെ അബ്ബാസ് മാസ്റ്റര്‍, കോട്ടയില്‍ അബ്ദുല്‍ റസാക്ക്, പി.കെ യഹകൂബ്, ബഷീര്‍ ഇബ്‌നു ഹംസ, കെ.പി നാസര്‍, ഇ. അന്‍വര്‍, എം.സി അനീസ്, കെ.സി ശറഫുദ്ദീന്‍, അഷ്റഫ് ഏറാടന്‍, സെയ്ത് ഏരൂത്ത്, പി.കെ മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.