അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കോട്ടപ്പള്ള സെന്ററില്‍ നടന്നു. ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.എം ആര്‍ഷോ, ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍, പി. മുസ്തഫ, ടി.വി സെ ബാസ്റ്റ്യന്‍, വി. ഷൈലജ, വി.ഷൈജു, സി.ടി മുരളീധരന്‍, സി.യൂനുസ് എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി റെഡ് വള ണ്ടിയര്‍മാര്‍ച്ചും ബഹുജനപ്രകടന വും നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കോട്ടപ്പള്ള സെന്ററില്‍ സമാപിച്ചു. വളണ്ടിയ ര്‍ ക്യാപ്റ്റന്‍ അമീന്‍ മഠത്തൊടി, വൈസ് ക്യാപ്റ്റന്‍ എം. കൃഷ്ണകുമാര്‍ എന്നിവര്‍ വളണ്ടിയര്‍മാര്‍ച്ചിന് നേതൃത്വം നല്‍കി.