കുമരംപുത്തൂര്‍ : വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ലാബുകളെ കുറിച്ചുള്ള അറിവും അനുഭ വവും പകര്‍ന്നുനല്‍കി പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍. ഉപജില്ലയിലെ ഏറ്റവും വലിയ ലാബുള്ള പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബുകളാണ് വിദ്യാര്‍ഥി കള്‍ സന്ദര്‍ശിച്ചത്.. പയ്യനെടം സ്‌കൂളിലെ നാലാം ക്ലാസുകാരായ 65 ഓളം കുട്ടികള്‍ പൊറ്റശ്ശേരി സ്‌കൂളിലെ സയന്‍സ്, സോഷ്യല്‍, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ ലാബുകളിലെത്തി. ഓരോ കുട്ടിക്കും പരീക്ഷണം നടത്താനും അവസര വും സ്‌കൂള്‍ അധികൃതര്‍ നല്‍കി. ഇത് വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മൈക്കിള്‍ ജോസഫ്, അധ്യാപകരായ അനീസ്, ജിഷ്ണുവര്‍ ദ്ധന്‍, അനിത, സജിത, ഷീജ എന്നിവരും വിദ്യാര്‍ഥികളും ലാബ് പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു നല്‍കി.പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് പയ്യനെടം, അധ്യാപകരായ എം. ലത, പി.നിത്യ, എം. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.