നാട്ടുകല്‍: മധ്യവയസ്‌കയെ ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് അരലക്ഷത്തിലധികം രൂപ തട്ടിയെന്ന പരാതിയില്‍ യുവാവിനെ നാട്ടുകല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കൊടക്കാട്, ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ അലി (36) ആണ് അറസ്റ്റിലായത്. നൂറോളം പേരില്‍ നിന്നും അരക്കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തായും പൊലിസ് സംശയിക്കുന്നു. കരിങ്കല്ലത്താണി സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലിസ് നടപടിയെടുത്തത്. ഒക്ടോബര്‍ 26ന് ഉംറക്ക് കൊണ്ടു പോകാമെന്ന് ഇവരോട് പറഞ്ഞിരുന്നത്. ഒക്ടോബര്‍ 16, 17 തിയതികളിലായി വിവിധ തുകകളായി ആകെ 55,000 രൂപയാണ് നല്‍കിയത്. ഉംറയ്ക്ക് കൊണ്ടുപോയില്ലെന്നും നേരിട്ടും ഗൂഗിള്‍പേ വഴിയും കൈപ്പറ്റിയ പണം പ്രതി തിരികെ നല്‍കിയില്ലെന്നും പരാ തിയില്‍ പറയുന്നു. പിന്നീട് ഇവര്‍ വെള്ളിയാഴ്ച പൊലിസില്‍ പരാതി നല്‍കുകയായിരു ന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാട്ടുകള്‍ ഇന്‍സ്‌പെക്ടര്‍ എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.പി രാംകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുരേഷ് ബാബു, രാജീവ് എന്നിവരാണ് കേസ് അന്വേഷി ക്കുന്നത്.