അലനല്ലൂര്‍ : തടിയംപറമ്പ് ശറഫുല്‍ മുസ്‌ലിമീന്‍ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെ ട്ട പ്രൊജക്ട് പ്രഖ്യാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല ക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷനായി. നജാഹ് 2024-28 ബ്രോഷര്‍ പ്രകാശനവും നിര്‍വഹി ച്ചു. കുടുംബസമേതം സ്വര്‍ഗ്ഗത്തിലേക്ക് എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ അഹ്മദ് അനസ് മൗലവി പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സ്‌മെക് സെന്റര്‍ സെക്രട്ടറി പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ഐ.എസ്.എം. മുന്‍ സംസ്ഥാന ഭാരവാഹി നിസാര്‍ ഒളവണ്ണ, സ്‌മെക് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഇദ്‌രീസ് സ്വലാഹി, ട്രഷറര്‍ പി.പി സുബൈര്‍ മാസ്റ്റര്‍, മുന്‍ പ്രിന്‍സിപ്പാള്‍ വി.പി അബൂബക്കര്‍ ഫാറൂഖി, എസ്.എം.എ. കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പി. മുസ്തഫ മാസ്റ്റര്‍, മുഹമ്മദാലി മിഷ്‌കാത്തി എന്നിവര്‍ സംസാരിച്ചു. സ്‌മെക് സെന്റര്‍ പ്രസിഡന്റ് കാരാടന്‍ അബ്ദു ഹാജി, കാപ്പില്‍ മൂസഹാജി എന്നിവര്‍ എസ്.എം.എ. കോളജ്, പീസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം നടത്തി. വടക്കന്‍ അബ്ദുഹാജി, മുഹമ്മദ് കുട്ടി പാറോ ക്കോട്ട്, ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, നാസര്‍ കാപ്പില്‍, വി.സി ഷൗക്കത്തലി, സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ മുനീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.