മണ്ണാര്‍ക്കാട് : കാറില്‍ ഒളിപ്പിച്ചുകടത്തിയ കഞ്ചാവും മാരകമയക്കുമരുന്നായ മെത്താ ഫെറ്റമിനും സഹിതം രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടി പുളിപ്പറമ്പില്‍ അരുണ്‍ (33), മലപ്പുറം തിരുന്നാവായ, ആലുങ്കല്‍ വീട്ടില്‍ അയ്യൂബ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12.17 കിലോ കഞ്ചാവും 3.96 ഗ്രാം മെത്താഫെറ്റമിനുമാണ് പൊലിസ് പിടിച്ചെടുത്തത്.
ഇന്ന് രാവിലെ മണ്ണാര്‍ക്കാട് നഗരത്തിനടുത്ത് കുന്തിപ്പുഴ ബൈപ്പാസ് റോഡിലാണ് സംഭ വം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അരകുര്‍ശ്ശി ഭാഗത്ത് പൊലിസ് വാഹന പരിശോധന നടത്തുകയായി രുന്നു. രണ്ടുകാറുകളിലായാണ് യുവാക്കള്‍ എത്തിയത്. വാഹനപരിശോധനയ്ക്കിടെ ആദ്യംവന്ന കാര്‍ കൈകാണിച്ചപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടു. ഇതിനു പിന്നാലെ വന്ന കാറിനെയും പൊലിസ് തടഞ്ഞു. ഇറങ്ങി ഓടാന്‍ ശ്രമിച്ച അരുണിനേയും കാറില്‍ നിന്നും ഇറങ്ങി ഓടിയ അയൂബി നേയും പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാറുകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാ വ് കണ്ടെത്തിയത്. അരുണ്‍ ഓടിച്ചി രുന്ന കാറില്‍നിന്നും 6.6 കിലോ കഞ്ചാവും വിശ ദമായ പരിശോധനയില്‍ മെത്താഫെറ്റ മിനും പിടികൂടി. അയ്യൂബ് ഓടിച്ചിരുന്ന കാറില്‍ നിന്നും 5.6 ഗ്രാം കഞ്ചാവും കണ്ടെത്തി. തമിഴ്നാട്ടില്‍നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് പൊലിസിന് ലഭ്യമായ വിവരം. ഡിവൈ.എസ്.പി. സി. സുന്ദരന്റെ നിര്‍ദേശപ്രകാരം സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എം. അജാസുദ്ദീന്‍, എ.എസ്. ഐ.മാരായ സീന, ശ്യാംകുമാര്‍, പൊലിസുകാരാ യ വിജയന്‍, വിനോദ്കുമാര്‍, അഷ്റഫ്, മണ്ണാര്‍ക്കാട് സബ് ഡിവിഷനിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് പരിശോ ധനയില്‍ പങ്കെടുത്തത്.