പാലക്കാട്: മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റില്‍ നടന്ന ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേഖല 28ന്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മേഖല 28. സമ്മേളനത്തില്‍ പുരസ്‌ക്കാര വിതരണവും അടുത്ത വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി രൂപീകരണവും നടന്നു. ജെ.സി.ഐയുടെ പുതിയ പ്രസിഡന്റായി മലപ്പുറം തിരൂര്‍ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെ ടുത്തു. ജെ.സി.ഐ തിരൂര്‍ ചാപ്റ്റര്‍ അംഗമായ ജംഷാദ് അറിയപ്പെടുന്ന വ്‌ലോഗര്‍ കൂടി യാണ്.മേഖലാ പ്രസിഡന്റ് കെ.എസ്.ചിത്ര അധ്യക്ഷയായി. ജെ.സി.ഐ ഇന്ത്യ അഡ്മി നിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എസ്.രവിശങ്കര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ ജെ.സി. ഐ ഇന്ത്യ ദേശീയ പ്രസിഡന്റ് പി.സന്തോഷ് കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദി ത് സിംഗ്, മുന്‍ സോണ്‍ പ്രസിഡന്റ് പ്രജിത്ത് പട്ടാമ്പി, ഡോ.കെ.തോമസ് ജോര്‍ജ്, അഭിജി ത്ത് രാകേഷ്, എച്ച്.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട വൈ സ് പ്രസിഡന്റുമാര്‍: എ.ആസിക്ക് റഹ്മാന്‍, ഷെഫീഖ് വടക്കന്‍, മുഹമ്മദ് ആഷിഖ്, പി. സുഹൈമ.