മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള വഴികളൊരുക്കുന്ന ജോബ് ബാങ്കിന്റെ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഓണ്‍ ലൈനിലൂടെ പ്രവര്‍ത്തിച്ചിരുന്ന ജോബ് ബാങ്കിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിനായാണ് മണ്ണാര്‍ക്കാട് കോടതിപ്പടി എ.ആര്‍.പ്ലാസയിലെ ഒന്നാം നിലയില്‍ ഓഫി സ് തുറന്നത്. തൊഴിലും തൊഴിലാളികളേയും തേടുന്നവര്‍ക്കാവശ്യമായ സേവനമാണ് ജോബ് ബാങ്ക് നല്‍കുന്നത്. മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവു കള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനം. ഇതിനകം നിരവധിപേര്‍ക്ക് ജോലി നേടിനല്‍കാന്‍ ജോബ് ബാങ്കിന് കഴിഞ്ഞിട്ടുള്ളതായി മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് മുഹമ്മദ്, പ്രമോദ്.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജോബ് ബാങ്ക് എംപ്ലോ യ്‌മെന്റ് സൊലൂഷന്‍സെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സിവി തയ്യാറാക്ക ല്‍, മോക്ക് ഇന്റര്‍വ്യൂ സെഷന്‍, വ്യക്തിത്വ വികസനം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ പരിജ്ഞാനം, പരിശീലനം തുടങ്ങിയവയില്‍ പിന്തുണയും പരിശീലനവും സ്ഥാപനം വാ ഗ്ദാനം ചെയ്യുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫിസിലെത്തി വിശദമായ ബയോഡാറ്റ നല്‍കി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായി വരുന്ന ഒഴിവുകള്‍ യഥാ സമയം നേരില്‍ അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 95625 89869, 95625 89863.