അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തും ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോപ്പതി യും ചേര്‍ന്ന് വയോജന മെഡിക്കല്‍ ക്യാംപ് നടത്തി. വയോജനങ്ങളുടെ ആരോഗ്യപരിര ക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കുന്ന് വാര്‍ഡില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. ജിഷ അധ്യക്ഷയായി. ഡോ.എസ്. സ്വരൂപ്, ഡോ.പ്രവീണ്‍, ജിഷ സന്തോഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഗ്രാമ പഞ്ചാ യത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍, ഡോ. യൂസഫ്, കെ.ടി ഹംസപ്പ, മുഹമ്മദാലി മാസ്റ്റര്‍, ദാമോദരന്‍, ഉണ്ണികൃഷ്ണന്‍ കാരാട്ടുകുഴി, നിജാസ് ഒതുക്കുംപുറത്ത്, പി.പി അലി, പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് ട്രൈനര്‍ വിജയശ്രീ, ആശാവര്‍ക്കര്‍മാരായ റംല, പ്രസന്ന, അംഗനവാ ടി ടീച്ചര്‍ സീനത്ത്, മേറ്റുമാരായ പ്രമീള, ഫസീല, ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.