മണ്ണാര്‍ക്കാട് : തുടര്‍ച്ചയായുള്ള മഴയില്‍ കുഴികളും ചെളിവെള്ളവും വര്‍ധിച്ച് നെല്ലി പ്പുഴ-ആനമൂളി റോഡിലൂടെയുള്ള യാത്ര തീര്‍ത്തും ദുസ്സഹമാകുന്നു. രണ്ടാഴ്ച മുന്‍പു വരെ അസഹ്യമായ പൊടിശല്യമായിരുന്നു റൂട്ടിലനുഭവപ്പെട്ടത്. നാട്ടുകാരുടെ പരാതി യെ തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ടാറിങ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ നാട്ടുകാരുടെ യാത്രാക്ലേശത്തിന് അറുതിയില്ലാതാവുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികള്‍ ഈ വര്‍ഷം ജൂണിലാണ് ടാറിങ്ങിലേക്കെത്തിയത്. തെങ്കര മുതല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍ വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടു കിലോമീറ്റര്‍മാത്രമാണ് ആദ്യപാളി ടാറിങ് നടത്തിയിട്ടുള്ളത്. കാലവര്‍ഷം ശക്തമായതോടെ ടാറിങ് പാതിവഴിയില്‍ നില ച്ചു. ഈ ഭാഗങ്ങളില്‍ ഉപരിതലത്തിലെ മിശ്രിതം മഴയില്‍ ഒഴുകിപോയതാണ് റോഡില്‍ കുണ്ടും കുഴികളും രൂപപ്പെടാന്‍ കാരണം. നിലവില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ചെളി വെള്ളവും കെട്ടിനില്‍ക്കുന്നതോടെ വാഹനയാത്ര ദുരിതമായി. ഇരുചക്രവാഹനങ്ങളു ടെ സഞ്ചാരവും അപകടഭീഷണിയിലാണ്. നെല്ലിപ്പുഴ മുതല്‍ മണലടി, വെള്ളാരംകുന്ന്, തെങ്കര ഭാഗങ്ങളിലാണ് വാഹനയാത്ര ബുദ്ധിമുട്ടേറിയിരിക്കുന്നത്. റോഡില്‍ കുഴികളി ല്ലാത്ത ഭാഗങ്ങളില്ലെന്നതാണ് അവസ്ഥ. വലിയ വാഹനങ്ങള്‍ക്കും വേഗതകുറച്ചേ സഞ്ച രിക്കാനാവുന്നുള്ളു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ദേഹത്തേക്ക് ചെളി വെള്ളം തെറിക്കുന്നതിന് പുറമെ കുഴികളില്‍ചാടിയുള്ള അപകടങ്ങളും പതിവാകു കയാണെന്ന് നാട്ടുകാര്‍ പറയുന്നു. നെല്ലിപ്പുഴ -ആനമൂളി റോഡില്‍ ടാറിങ് പ്രവൃത്തി കള്‍ കഴിഞ്ഞ ആഴ്ച പുനരാരംഭിക്കാനായിരുന്നു കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍ .എഫ്.ബി.) അധികൃതരുടെ നീക്കം. എന്നാല്‍ മഴ വീണ്ടും തുടങ്ങിയതോടെ പ്രവൃത്തി കള്‍ നീട്ടിവെച്ചു. കുണ്ടുംകുഴികളുമുള്ള റോഡില്‍ ഇനി ടാറിങ് നടത്തണമെങ്കില്‍ ഒരി ക്കല്‍ കൂടി വെറ്റമിക്സ് മെക്കാഡമിട്ട് ഉപരിതലം പരുവപ്പെടുത്തേണ്ടതുണ്ട്. മഴപെയ്താല്‍ മിശ്രിതം ഒഴുകിപോകുമെന്നതിനാലാണ് നിലവില്‍ ഈ പ്രവൃത്തി നടത്താന്‍ അധി കൃതര്‍ തുനിയാത്തത്.