കോഴിക്കോട്: ശമ്പള ബില്ലുകള്‍ പാസാക്കാനുളള അധികാരം എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും എടുത്തുകളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനാ ധിപത്യ വിരുദ്ധവും അധ്യാപകരോടുളള വഞ്ചനാപരമായ സമീപനവുമാണെന്ന് കോണ്‍ ഫെഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ് ( സി.കെ.സി.ടി)സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.കെ.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു, ട്രഷറര്‍ പ്രൊഫ. കെ.പി.മുഹമ്മദ് സലീം എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. ഒരു ഭാഗത്ത് അധ്യാ പക സംഘടനകളോട് ചര്‍ച്ചകള്‍ നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കര ണങ്ങള്‍ക്ക് സഹകരണം നിരന്തരം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അധ്യാപകരുടെ സര്‍വ്വീ സ് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് കാപട്യമാണെന്നും നിലവില്‍ ഏറ്റവും ഫലപ്ര ദമായ രീതിയില്‍ തുടര്‍ന്നു വരുന്ന ശമ്പള വിതരണത്തില്‍ മുടക്കും വരുത്തുന്നതിനും മനപൂര്‍വം വൈകിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനം ഇടയാക്കുകയെന്നും ആ രോപിച്ചു. കോളജ് അധ്യാപകരുടെ സര്‍വ്വീസ് സംബന്ധമായ അവകാശങ്ങളില്‍ നിരന്ത രം ഇടപെടല്‍ നടത്തുകയും യു.ജി.സി അനുവദിച്ച ശമ്പള കുടിശ്ശികകള്‍ പോലും തട ഞ്ഞു വെക്കുകയും ചെയ്യുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയെയാ ണ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. അതിനാല്‍ എയ്ഡഡ് കോള ജ് പ്രിന്‍സിപ്പല്‍മാരുടെ സെല്‍ഫ് ഡ്രോയിംഗ് ഡിഡ്‌ബേഴ്‌സ്‌മെന്റ്റ് അധികാരം എത്രയും വേഗം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.കെ.സി.ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.