അലനല്ലൂര്‍ : പണിപൂര്‍ത്തിയായ വഴിയിടം പൊതുജനങ്ങള്‍ക്കായി തുറന്നും വീടുകളി ലേക്കുള്ള ബയോബിന്‍ വിതരണം ചെയ്തും മാലിന്യമുക്ത നവകേരളം ജനകീയ കാംപെ യിന് അലനല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ എം. ജിഷ, അബൂബക്കര്‍, പഞ്ചായത്ത് അംഗം പി. മുസ്തഫ, ഗ്രാമ സേവകന്‍ അജിത് പ്രസാദ്, ഗഫൂര്‍, എടത്തനാട്ടു കര ഗവ.ഹൈസ്‌കൂളിലെ അധ്യാപകന്‍ അരവിന്ദന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രതിക, ഹരിതകര്‍മ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അലനല്ലൂര്‍ ടൗണ്‍, പഞ്ചായത്ത് ഓഫിസ്, അനുബന്ധ ഓഫിസ് ശുചീകരണവും തുടങ്ങി.പടകാളിപ്പറമ്പ് വാര്‍ഡിലെ അംഗനവാടി പരിസരം ശുചീകരണവും സൗന്ദര്യവല്‍ക്കരണ പദ്ധതിയും ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഹംസ, ലത മുള്ളത്ത്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ സുലോചന, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എന്‍. സരിത, സെക്രട്ടറി ഡി.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.