മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബി ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അഭിപ്രായശേഖരണവും സംവാദവും നടത്തി. ഉപ ഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളമാക്കുക, കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ. എസ്.ഇ.ബി ഉപഭോക്തൃ സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഉപഭോക്തൃ സേവന വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ടു വരെയുള്ള ദിവ സങ്ങളില്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധിക ളുടെയും പങ്കാളിത്തത്തോടെ വിവിധ ഉപഭോക്തൃ സേവന പരിപാടികള്‍ സംഘടിപ്പി ക്കും. പൊതുജനങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കി അവരുടെ പരാതികളും ആശങ്ക കളും സംശയങ്ങളും പരിഹരിച്ചു നല്‍കും. ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസി യേഷന്‍ പ്രതിനിധികള്‍, മതസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഡിവിഷന്‍ അടിസ്ഥാനത്തില്‍ ഉപഭോക്തൃ സംഗമം, അഭി പ്രായ സര്‍വെ, വൈദ്യുതി സുരക്ഷാ ബോധവത്കരണം തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും.

ഇതിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാടും അഭിപ്രായശേഖരണം നടത്തിയത്. മണ്ണാര്‍ക്കാട് ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി, സബ് ഡിവിഷന്‍ എക്‌സിക്യു ട്ടിവ് എഞ്ചിനീയര്‍ മനോജ്, സെക്ഷന്‍ അസി. എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍, സീനി യര്‍ സൂപ്രണ്ട് അജിത് കുമാര്‍, സബ് എഞ്ചിനീയര്‍ സുരേഷ്, ഓവര്‍സിയര്‍മാരായ കൃഷ്ണകുമാ ര്‍, സുകുമാരന്‍, ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!