കല്ലടിക്കോട് : നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ( എന്‍.എഫ്.പി.ഇ ) പാലക്കാട് ഡിവിഷന്‍ കമ്മറ്റി, പാലക്കാട് ആദിനാരായണ പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരിമ്പയിലെ മീന്‍വല്ലത്ത് വെച്ച് ‘മുദ്ര – 2024 ‘ എന്ന പേരില്‍ തപാല്‍ ജീവനക്കാര്‍ക്കായി പ്രകൃതി പഠന ക്യാംപ് നടത്തി. കെ.ശാന്തകുമാരി എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. ആദിനാരായണ പഠനകേന്ദ്രം ചെയര്‍മാന്‍ ഉണ്ണിക്യഷ്ണന്‍ ചാഴിയാട് അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ ഡോ. പി. ആര്‍ ജയശീലന്‍, ഡോ. ആര്യ കൃഷ്ണന്‍, പി. ശിവദാസ് എന്നിവര്‍ ക്ലാസെടുത്തു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ സ്വാഗതവും പഠനകേന്ദ്രം കണ്‍വീനര്‍ എസ്. സുരേഷ് ബാബു നന്ദിയും പറഞ്ഞു.തുടര്‍ന്ന് പ്രകൃതി പഠന യാത്രയും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!