മണ്ണാര്‍ക്കാട്: വീട് ജപ്തിയിലായതോടെ അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എങ്ങോട്ടുപോകുമന്നറിയാതെ സങ്കടത്തിലായിരിക്കുകയാണ് മാന്തോണിയില്‍ ഒരു നിര്‍ധന കുടുംബം. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി വെളിയംപാടത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഗോപനും കുടുംബവുമാണ് ജപ്തിഭീഷണിക്ക് മുന്നില്‍ പകച്ചുനില്‍ക്കു ന്നത്.

പൊറ്റശ്ശേരി സഹകരണ ബാങ്കില്‍ നിന്നും 2014ല്‍ വസ്തു ഈടുവെച്ച് മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയില്‍ തിരിച്ചടവ് മുടങ്ങിയതിനാലാണ് ബാങ്ക് നിയമ പരമായ നടപടി സ്വീകരിച്ചത്. ഗോപന്‍ തെങ്ങുകയറ്റത്തിന് പോയും ഭാര്യ ഗീത തൊഴി ലുറപ്പ് തൊഴിലിന് പോയും കുടുംബം പോറ്റുകയും വായ്പാതിരിച്ചവ് നടത്തിവരികയും ചെയ്തിരുന്നതാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകന്‍ വി.ജി. അനില്‍ മരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. ചികിത്സക്കും മറ്റുമെല്ലാമായി ലക്ഷങ്ങള്‍ ചെലവായി. സുഷ്മ നാഡികള്‍ തളര്‍ന്നതിനാല്‍ അനിലിന്റെ അരയ്ക്ക് താഴെ തളര്‍ന്നു. പരസഹാ യമില്ലാതെ അനിലിന് ഒന്നും ചെയ്യാനാകാതെ വന്നതോടെ തൊഴിലുറപ്പ് തൊഴിലാളിയാ യ അമ്മ ഗീതയ്ക്കും തെങ്ങുകയറ്റ തൊഴിലാളിയായ ഗോപനും ജോലിക്ക് പോകാന്‍ പറ്റാ തെയായി. നിത്യജീവിതവും പ്രയാസത്തിലായി. ഇതോടെ സഹകരണ ബാങ്കില്‍ നിന്നു മെടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങി.

വായ്പയെടുത്ത രണ്ട് ലക്ഷം രൂപ പലിശയും പിഴപ്പലിശയുമെല്ലാമായി ഇപ്പോള്‍ 4.80 ല ക്ഷം രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. ഇത്രയും തുകയ്ക്ക് എവിടെപോകുമെന്നറി യാതെ പരിതപിക്കുകയാണ് ഗോപനും കുടുംബവും. സെപ്റ്റംബര്‍ 26ന് വീട് ജപ്തി ചെയ്യുമെന്നാ ണ് ബാങ്കില്‍ നിന്നുള്ള അറിയിപ്പ്. കഴിഞ്ഞ ദിവസം ബാങ്കുകാര്‍ ജപ്തി നോട്ടീസ് നല്‍കി യതോടെ ഇവരുടെ ഉള്ളില്‍ ആധികത്തുകയാണ്. കഴിഞ്ഞദിവസം അധികൃതരെത്തി സ്ഥലം അളന്നു പോയിട്ടുണ്ട്. നിമമപരമായ നടപടികളാണ് ബാങ്ക് സ്വീകരിച്ചതെന്നും പലിശ അടച്ചാല്‍ ഇനിയും കിഴിവ് നല്‍കാന്‍ തയ്യാറാണെന്നും ബാങ്ക് പ്രസിഡന്റ് ജോയ് ജോസഫ് പറഞ്ഞു. കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് ജപ്തിയില്‍ നിന്നും കരകയ റ്റാന്‍ നാട്ടുകാര്‍ ചേര്‍ന്ന് പണം സമാഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ : 8075537582.

Gpay number: 9061602907
Gpay name: Kannan vg.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!