മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മാറ്റിവച്ചു. ഭീഷണിപ്പെടുത്തലു മായി ബന്ധപ്പെട്ടുള്ള ഫോണിന്റെ രാസപരിശോധനാഫലം ലഭ്യമാകാത്തതിനെ തുടര്‍ ന്നാണ് വിചാരണ മാറ്റിവച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. മധു കേസിന്റെ വിചാരണസമയത്ത്, കേസി ല്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുക്കാലി സ്വദേശികളായ അബ്ബാസ്, ഷിഫാന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.