മണ്ണാര്‍ക്കാട് : വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജന്‍മദിനം മണ്ണാര്‍ ക്കാട് താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. വിയ്യ കുറുശ്ശിയിലെ യൂണിയന്‍ ആസ്ഥാനത്ത് നടന്ന ഗുരുദേവ ജയന്തി പൊതുസമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഐക്യവും യോജിപ്പും സമ്മാനിക്കുന്ന ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാവരും സാഹോദര്യത്തോടെ വാഴുന്നതാണ് ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനമെന്നും ഇത് എല്ലാക്കാലത്തും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍. സുരേഷ് അധ്യക്ഷനായി. കെ.കെ. വിനോദ്കുമാര്‍ സന്ദേശം നല്‍കി. റിട്ട. ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു, യൂണിയന്‍ സെക്രട്ടറി കെ.വി. പ്രസന്നന്‍, വൈസ് പ്രസിഡന്റ് ആര്‍.എന്‍. റെജി, യൂണി യന്‍ കൗണ്‍സിലര്‍മാരായ എം. രാമകൃഷ്ണന്‍, വി.ഡി. വേണുഗോപാല്‍, പി.സി. ജയ പ്രകാശ്, പി.എന്‍. കൃഷ്ണന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ലളിത കൃഷ്ണന്‍, സെക്രട്ടറി എം. രാധ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍, പ്രാര്‍ഥന എന്നിവയും നടന്നു.