കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചര ണത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കലും അവാര്‍ഡ് വിതരണവും നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയായി. കൃഷിയിലെ 12 വ്യത്യസ്ത തലങ്ങളില്‍ മികവു പുലര്‍ത്തിയ കര്‍ഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളാ യ പി.കുഞ്ഞിമുഹമ്മദ്, വി.മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരാ യ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാറശ്ശേരി ഹസന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.ആയിഷ, നിജോ വര്‍ഗീസ്, ഐ.നസീമ, കെ. വിനീത, സി. റുബീന, പി. സരോജിനി, കെ.ടി അബ്ദുള്ള, പി.റഷീദ പൊതുപ്രവര്‍ത്തകരായ കെ.പി ഉമ്മര്‍, കെ.ജി ബാബു മാസ്റ്റര്‍, എ. ദീപ, കൃഷി ഓഫിസര്‍ ഷഹന, അസി.കൃഷി ഓഫിസര്‍ രേഖ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!