മണ്ണാര്‍ക്കാട് : താലൂക്ക് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ദേശീയപതാക ഉയര്‍ത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, നഗരസഭാ കൗണ്‍ സിലര്‍ സുഹറ, തഹസില്‍ദാര്‍ കെ.രേവ, ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, പൊതു പ്രവര്‍ത്തകന്‍ സദക്കത്തുള്ള, ഡോ.ശിവദാസന്‍, കെ.വി.വി.ഇ.എസ്. യൂനിറ്റ് പ്രസിഡന്റ് രമേശ് പൂര്‍ണ്ണിമ തുടങ്ങിയവര്‍ പങ്കെടുത്തു.