മണ്ണാര്‍ക്കാട് : ഒരുപിടി ചിത്രങ്ങളില്‍ കലാസംവിധാനത്തിന്റെ വിസ്മയങ്ങളൊരുക്കിയ മണ്ണാര്‍ക്കാട്ടുകാരന്‍ മോഹന്‍ദാസ് പള്ളക്കോട്ടിലിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. നാടും വീടും അഭിമാനത്തിന്റെയും സന്തോ ഷത്തിന്റെയും നിറവിലാണ്. കാല്‍നൂറ്റാണ്ടിനടുത്തായി ചലച്ചിത്രമേഖലയില്‍ കല യുടെ കയ്യൊപ്പുചാര്‍ത്തിയ മണ്ണാര്‍ക്കാട്ടുകാരുടെ മണിയെന്ന മോഹന്‍ദാസിനെ തേടി യെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്.
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ കലാസംവിധാനമിക വിനാണ് മോഹന്‍ദാസിന് പുരസ്‌കാരം ലഭിച്ചത്. ഈ ചിത്രം കണ്ടവരാരും അതിലെ പ്രളയവും അതിജീവനമൊന്നും ഒരിക്കലും മറക്കില്ല. യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന രീതിയില്‍ മോഹന്‍ദാസിന്റെ കരവിരുതില്‍ ഒരുങ്ങിയ പശ്ചാത്തലങ്ങളായിരുന്നു. 2000ല്‍ നിര്‍മാതാവ് സേതുമണ്ണാര്‍ക്കാടിനൊപ്പമാണ് മോഹന്‍ദാസ് സിനിമയിലേക്കെ ത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളെന്ന ചിത്രത്തില്‍ കലാസംവിധാന സഹായിയായാണ് തുടക്കം. ഒമ്പത് വര്‍ഷത്തെ അനുഭവപരിചയത്തി ന്റെ കരുത്തില്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ഓറഞ്ച് എന്ന സിനിമയിലൂടെ സ്വത ന്ത്ര കലാസംവിധായകനായി. പിന്നീട് തത്സമയം ഒരു പെണ്‍കുട്ടി, സ്പാനിഷ്മസാല, ഡയ മണ്ട് നെക്ലസ്, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, ഒപ്പം, ലൂസിഫര്‍, കടുവ, മാമാങ്കം, അയ്യ പ്പനും കോശിയും, തമിഴ് ചിത്രം അപ്പാതാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുള്‍പ്പടെ 38ലധികം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വഹിച്ചു.
ഇന്നലെ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെയാണ് പുരസ്‌കാരവാര്‍ത്ത അറിഞ്ഞത്. പിന്നീട് അഭിനന്ദനങ്ങളുടെ പ്രവാഹമായി. 24 വര്‍ഷ ത്തെ കഠിനാധ്വാനവും ആത്മാര്‍പ്പണവും. മോഹന്‍ദാസ് പുരസ്‌കാരനിറവിലാകു മ്പോള്‍ ഈ നാടും മതിമറന്ന് സന്തോഷിക്കുകയാണ്.സിനിമാ പ്രേമികള്‍ ആകാംക്ഷ യോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം എംപുരാന്റെ തിരക്കിലാണിപ്പോള്‍ മോഹന്‍ദാസ്. മുക്കണ്ണം പള്ളക്കോട്ടില്‍ വീട്ടില്‍ ഗോപാലന്‍ – മാധവി ദമ്പതികളുടെ മകനാണ് മോഹന്‍ദാസ്. നൃത്താധ്യപികയായ രജിതയാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ ഥിനിയായ ഐശ്വര്യ, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഭിഷേക് എന്നിവരാണ് മക്കള്‍.