കോട്ടോപ്പാടം : തിരുവിഴാംകുന്ന് അമ്പലപ്പാറ എ.എല്‍.പി സ്‌കൂളില്‍ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപകന്‍ പി.ശശികുമാര്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ്, പി.സൗജത്ത്, മനച്ചിത്തൊടി ഉമ്മര്‍, ദീപ ഷിന്റോ എന്നിവര്‍ വിശി ഷ്ടാതിഥികളായി. സ്‌കൂള്‍ മാനേജര്‍ സി.പി. മുസ്തഫ, പി.ടി.എ പ്രസിഡന്റ് സി.കെ. കുഞ്ഞയമ്മു , എം.പി. ടി.എ. പ്രസിഡന്റ് റാഹില ഭാനു , എസ്.ആര്‍ ജി കണ്‍വീനര്‍ സി.അഷറഫ്, എം.പി പ്രീതി, അബ്ദുള്ള കാപ്പുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികളും പായസ വിതരണവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!