കുമരംപുത്തൂര്‍: പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തരിശുഭാഗത്ത് മഴക്കാലത്ത് ജനജീവിതം ഭീതിയിലാകുന്ന സാഹചര്യത്തില്‍ ഇവിടെ സംരക്ഷണ ഭി ത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍ കിയിട്ടും നടപടികള്‍ വൈകുകയാണ്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ വെള്ളപ്പാടത്താണ് തരിശ് ഭാഗമുളള ത്. പത്തിലധികം കുടുംബങ്ങള്‍ പുഴയോരത്തായി താമസിക്കുന്നു. ശക്തമായമഴ ഇവരു ടെയുള്ളില്‍ ഭീതിനിറയ്ക്കും. പുഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാകുമ്പോള്‍ വീടുകളി ലേക്ക് വെള്ളംകയറുന്ന സ്ഥിതിയാണ്. ഇതിനു പുറമെ കുടുംബങ്ങളുടെ നിരവധികൃ ഷിയിടങ്ങളും പുഴ കവരുന്നു. ഇതിനകം ഏക്കര്‍കണക്കിന് കൃഷിയും ഭൂമിയും നശിച്ച തായി പ്രദേശവാസികള്‍ പറയുന്നു. പുഴയോരത്ത് സംരക്ഷണഭിത്തിയില്ലാത്തതാണ് പ്രശ്നം. 2018 ലെ പ്രളയത്തിനുശേഷമാണ് തരിശില്‍ പ്രശ്നം രൂക്ഷമായത്. പുഴയിലെ കു ത്തൊഴുക്കില്‍ തെങ്ങ്, കമുക്, വാഴ എന്നിവയെല്ലാം ഒഴുകിപോയി. വെള്ളംകയറി ഏക്കര്‍കണക്കിന് വാഴകൃഷികളും നശിച്ചു. പുഴയുടെ തീരം ഇക്കഴിഞ്ഞ മലവെള്ള പ്പാച്ചിലിലുംനശിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പും കുന്തിപ്പുഴ കരകവിഞ്ഞൊഴുകി ഇവരുടെ വീടുകള്‍ക്ക് സമീപംവരെ വെള്ളമെത്തിയിരുന്നു. പ്രളയഭീഷണിക്ക് പരിഹാരം കാണാന്‍ നിരന്തരം പരാതി നല്‍ കിയിട്ടും പരിഹാര നടപടികള്‍ വൈകുകയാണെന്നാണ് ആക്ഷേപം. സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് 2021 ല്‍ ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2023ല്‍ സ്റ്റേറ്റ് ഹൈലെവല്‍ കമ്മീഷന്‍ ഓണ്‍ റിവര്‍മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കുകയും അപകടഭീഷണി മനസിലാക്കുകയും സംരക്ഷണഭിത്തി യുള്‍പ്പെടെയുള്ള നടപടികള്‍ വേണ്ടതാണന്നും അഗീകരിച്ചിരുന്നു. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പധികൃതര്‍ക്ക് പഞ്ചായത്തും നിവേദനം നല്‍കി യിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് രാജന്‍ ആമ്പാടത്ത് അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന് വാര്‍ഡ് മെമ്പര്‍ ഡി.വിജയലക്ഷ്മി പറഞ്ഞു.