മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണ്ണാര്‍ക്കാട് പള്ളിപ്പടി കസാമിയ ബില്‍ഡിംങിലെ കോര്‍പ്പ റേറ്റ് ഓഫിസ് പരിസരത്താണ് ആഘോഷപരിപാടി നടന്നത്. നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ദേശീയപതാക ഉയര്‍ത്തി. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍ സ്വാഗതം പറഞ്ഞു. ഷമീര്‍ പഴേരി, സോനു ശിവന്‍, ഷാഫി, ഖാലിദ്, യുജിഎസ് ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, സെയില്‍സ് മാനേജര്‍ ശാസ്താപ്രസാദ് , ഓപ്പറേഷന്‍സ് മാനേജര്‍ ഷബീറലി, മാര്‍ക്കറ്റിംഗ് ഹെഡ് ഷമീര്‍ അലി തുടങ്ങി മറ്റ് വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ മറ്റു സ്റ്റാഫുകള്‍, ഇടപാടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!