കുമരംപുത്തൂര്‍ : പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി വിദ്യര്‍ഥികള്‍ക്ക് ജനാധിപത്യമൂല്യങ്ങള്‍ പകര്‍ന്ന് പയ്യനടം ജി.എല്‍.പി. സ്‌കൂള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നോമിനേഷന്‍, ചിഹ്നം അനുവദി ക്കല്‍, പ്രചരണം, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടര്‍പട്ടിക, പോളിംങ് ബൂത്ത്, പോളിംഗ് ഏജന്റുമാര്‍, പോളിംഗ് ഓഫിസര്‍മാര്‍, പ്രിസൈഡിംഗ് ഓഫിസര്‍, റിട്ടേണിംഗ് ഓ ഫിസര്‍, പൊലിസ് തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായിരുന്നു. വോട്ടെടുപ്പിന് മൂന്ന് ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. 96ശതമാനം പോളിംഗ് രേഖപ്പെ ടുത്തി. പ്രധാനമന്ത്രിയായി വേദകൃഷ്ണ, ഉപപ്രധാനമന്ത്രിയായി എ.നിവേദ്യ, സ്പീക്കറായി അബൂബക്കര്‍ സിദ്ധീക്കും അനുരഞ്ജ്, നിവേദ് ഹരീഷ്, എന്‍.ഫാത്തിമ ഹന്ന, പി.ശ്രീനന്ദ, അഹ്മദ് റസ ഖാന്‍, ഫാത്തിമ ലിയ, മുഹമ്മദ് റസാന്‍ എന്നിവര്‍ വിവിധ വകുപ്പ് മന്ത്രിമാ രായും തെരഞ്ഞടുക്കപ്പെട്ടു. ഇവര്‍സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചടങ്ങ് പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്‍മാന്‍ വി.സത്യന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ്, ഭാരവാഹികളായ മുഹമ്മദ് ഫസല്‍, ഡോ.മൃദുല, മുഹ്‌സിന, അശ്വതി, ശകുന്തള, അധ്യാപകരായ പി.എ.കദീജബീവി, പി.ഡി.സരളാദേവി, വി.പി ഹംസക്കുട്ടി, എം.ലത, ശോഭ, നിത്യ, വി.ആര്‍ കവിത, ഹഫ്‌സത്, ദീപ, ദിവ്യ, ബിന്ദു, പ്രീത, ഓമന, ജിതീഷ് എന്നിവര്‍ പങ്കെടുത്തു.