മണ്ണാര്‍ക്കാട് : മഴക്കെടുതിമൂലം താലൂക്കില്‍ തുറന്ന അഞ്ച് ദുരിതാശ്വാസ ക്യാംപുകളി ലായി കഴിയുന്നത് 60 കുടുംബങ്ങള്‍. ഒരു ക്യാംപ് ഇന്നത്തോടെ അവസാനിപ്പിച്ചതായി റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ള ക്യാംപുകളില്‍ ആകെ 146 പേ രാണ് ഉള്ളത്. അലനല്ലൂര്‍, തച്ചമ്പാറ, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ മാത്രമായി മൂന്ന് ക്യാംപുകളുണ്ട്. പടകാളിപറമ്പ് അംഗനവാടിയിലെ ക്യാംപ് ആണ് അവസാനിപ്പിച്ചത്. പാക്കത്ത് കുളമ്പിലുണ്ടായിരുന്ന രണ്ട് കുടുംബങ്ങളെ പുത്തൂര്‍തോട് കരകവിഞ്ഞതി നെ തുടര്‍ന്നാണ് ക്യാംപിലേക്ക് മാറ്റിയത്. വെള്ളമിറങ്ങിയ പശ്ചാത്തലത്തില്‍ കുടും ബങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ഈ ക്യാംപില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പടെ 11 പേരാണ് ഉണ്ടായിരുന്നത്. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയ ര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30 കുടുംബങ്ങളില്‍ നിന്നുള്ള 74 പേരാണ് ഉള്ളത്. ചളവ ഗവ. യു.പി. സ്‌കൂളില്‍ 14 കുടുംബങ്ങളിലെ 25 പേരും. ആലടിപ്പുറം അംഗനവാടിയില്‍ ഒരു കുടുംബത്തിലെ ആറുപേരും കഴിയുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് മദ്‌റസയില്‍ ആറ് കുടുംബങ്ങളിലെ 17പേരാണുള്ളത്. തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം പാരിഷ്ഹാളില്‍ ഒമ്പത് കുടുംബങ്ങളിലെ 24 പേരുണ്ട്. ക്യാംപുകളിലാകെ 59 പുരുഷന്‍മാരും, 68 സ്ത്രീകളും ഒരു ഗര്‍ഭിണിയും 29 കുട്ടികളുമാണ് ഉള്ളത്. ഭക്ഷണം, കുടിവെള്ളം, മരുന്ന് ഉള്‍പ്പടെ ആവശ്യമായ സൗകര്യങ്ങള്‍ പഞ്ചായത്തുകള്‍ ഉറപ്പുവരു ത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നു. തദ്ദേശ സ്ഥാപന ജനപ്രതിനിധിക ള്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.