മണ്ണാര്‍ക്കാട് : ഭൂജല വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് സ്വീകരിച്ചുവരുന്ന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലൈ 27 മുതലാണ് പ്രാബല്യത്തില്‍. ഭൂജല പര്യവേഷണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും അടവാക്കുന്ന സര്‍വ്വെ ചാര്‍ജജ് സൈറ്റ് ഒന്നിന് 1935 രൂപയില്‍ നിന്നും 5000 രൂപയായും വ്യക്തികളുടേത് 585 രൂപയില്‍ നിന്നും 1200 രൂപയായും പുതുക്കി. ബി.പി.എല്ലിന് മാറ്റമില്ല. വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ പെര്‍മിറ്റ് ചാര്‍ജ്ജ് 75 രൂപയില്‍ നിന്നും 200 രൂപയായും പരിവര്‍ത്തന പെര്‍മിറ്റ് ചാര്‍ജജ് 75 രൂപയില്‍ നിന്നും 500 രൂപയായും വര്‍ദ്ധിപ്പിച്ചു. ഫോണ്‍: 0491 2528471.