അലനല്ലൂര്‍ : ചളവയിലെ താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശങ്ങള്‍ മണ്ണാര്‍ക്കാട് അഗ്നിര ക്ഷാസേന സന്ദര്‍ശിച്ചു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകടഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇവിടെയുള്ള കുടുംബങ്ങളെ ചളവ സ്‌കൂളിലേക്ക് മാറ്റിപാര്‍ പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷന്‍ ഓഫി സര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ സ്ഥലത്തെ ത്തിയത്. മലഞ്ചെരില്‍ നില്‍ക്കുന്ന വീടുകള്‍, മരംവീണ് നശിച്ച വീട്, ക്വാറികള്‍ എന്നി വടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചളവ ഗവ.യു.പി. സ്‌കൂളിലെ ദുരി താശ്വാസ ക്യാംപിലും സേന അംഗങ്ങളെത്തി. സിവില്‍ ഡിഫന്‍സ്, ആപ്ദമിത്ര വളണ്ടി യര്‍മാര്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നുണ്ടെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി, സിവി ല്‍ ഡിഫന്‍സ് വളണ്ടിയര്‍ രജീന, ആപ്ദമിത്ര വളണ്ടിയര്‍ അലനല്ലൂര്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവരും പങ്കെടുത്തു.